Saturday, August 28, 2010

വഴികള്‍

ജീവിതം ഒരു യാത്ര അല്ലെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ തുടങ്ങി മരണം വരെ നീളുന്ന യാത്ര . യാത്രക്കാരനെ അനുസരിച് വഴികളും മാറുന്നു . കുറെപേരെ കാണുന്നു ചിലരെ പരിചയപെടുന്നു ചിലരെ കൂടെ കൂട്ടുന്നു എന്തെല്ലമോക്കെയോ വാരികൂട്ടുന്നു അറിവ് അല്ലാതെ എന്ത് കൂടിയാലും യാത്രയുടെ ഭാരം കൂടുമെന്ന് മനു വിശ്വസിക്കുന്നു എന്തായാലും തുടക്കവും ഒടുക്കവും ഒരു പോലെ ആണേ വരുമ്പോ ഒന്നും കൊണ്ടുവരുന്നില്ല പോകുമ്പോ ഒന്നും കൊണ്ടുപോനുമില്ല. വ്യത്യസ്തമായ വഴി നടന്നവരും പുതിയവഴികള്‍ വെട്ടിയവരും   മരണത്തിനു ശേഷവും  ജീവിക്കുന്നു നല്ലവഴി നടന്നവരെ ലോകം പിന്തുടരുന്നു അല്ലാത്തവര്‍ നടന്ന വഴി യാത്രക്കാരില്ലാതെ വിജനമായി അവശേഷിക്കുന്നു തലതിരിഞ്ഞ യാത്രികരെയും പ്രതീക്ഷിച്ചു.വിദ്യാഭ്യാസം ഒരുതരം വഴിതിരിച് വിടല്‍ അല്ലെ? ഈ വഴി ജീവിത വിജയതിലെക്കാന് ഇതിലെ നടക്കൂ കൂട്ടിനായി അറിവും കൂടെകരുതൂ എന്ന് അധ്യാപകര്‍ നമ്മെ പഠിപ്പിക്കുന്നു.ഇല്ലാത്തവര്‍ വഴിയെ എല്ലാം പഠിക്കും വഴികള്‍ അങ്ങനെ ആണേ പരിശ്രമിക്കുന്നവര്‍ക്കെ സുഖം നല്‍കു അല്ലാത്തവര്‍ക്ക് നൈമെഷികമായ സുഖങ്ങള്‍ നല്‍കും തുടക്കകാരന്റെ ഭാഗ്യം പോലെ അതില്‍ ആകൃഷ്ടര്‍ ആകുന്നവര്‍ പിന്നീട് ദുഖിക്കും .
  മനു എങ്ങനാ നടന്നെ? അമ്മയും അച്ഛനും കൈപിടിച്  നടത്തിയപ്പോള്‍ നന്നായി നടന്നു, മുതശിയോടോപ്പം പുരാനതിലെക്കും മുതശനോടോപ്പം വണ്ടികടെ ലോകത്തേക്കും കൊചിച്ച്നോടൊപ്പം സാങ്കെതികതയിലേക്കും   നടക്കാന്‍ തുടങ്ങി . വഴിവക്കില്‍ ഉള്ളതെല്ലാം മനൂനെ അമ്പരപ്പിച്ചു അപ്പുറത് കാഴ്ച ഏതാതിടത് ഇതിലും കേമം ആവും എന്ന്  വിചാരിച്ചു . ഉരുണ്ടു വീഴാതെ നടക്കാം എന്നായപ്പോ താങ്ങിപിടിച്ച കൈകള്‍ എല്ലാം ബന്ദനങ്ങള്‍ ആയി അവ പൊട്ടിച് തനിയെ നടക്കാന്‍ കൊതിച്ചു വീണ്ടും നടന്നു നടന്നു മീശമുളച്ചു കൈകള്‍ അയഞ്ഞു . അപ്പൊ അറിയാനുള്ള ആഗ്രഹം അണപൊട്ടി വേണ്ടതും വേണ്ടാത്തതും അറിഞ്ഞു . ഒരിക്കല്‍ മനൂന്റെ വഴി സുഖങ്ങളിലേക്ക് തിരിഞ്ഞു അവ ആദ്യം നന്നായിരുന്നു എങ്കിലും പിന്നീട് വഴിയില്‍ കല്ലും മുള്ളും നിറഞ്ഞു നടക്കാന്‍ വയ്യാതായി കാല്‍ മുറിഞ്ഞു അന്നാണ് ദൈവം ഉണ്ടെന്നു മനു പഠിച്ചത് തലേവരയും മനൂനു ദൈവം ഒരു വഴി കാണിച്ചു തന്നു അത് നല്ലവഴിയിലെക്ക് നയിക്കും പക്ഷെ യാത്ര സുഖപ്രതം ആവില്ലെന്നും പറഞ്ഞു . മനു നടക്കുകയാണ് .....
  കൂടെ നടക്കാന്‍ പലരും ഉണ്ടാരുന്നു ഇന്നവര്‍ കൂടെ ഇല്ല ഞങ്ങള്‍ വഴി പിരിഞ്ഞു പോയി . നല്ല കൂട്ടുകാര്‍ വഴികാട്ടികള്‍ ആണ്  ഇന്ന്  ഞാന്‍ നടക്കുമ്പോള്‍ തളരുന്നു എങ്കില്‍ അത് അവരുടെ അഭാവം ആണ് . കൊതി ആവാറുണ്ട് പിന്നിട്ട വഴികള്‍ ഓര്ക്കുമ്പോ പിന്നെ മാറ്റങ്ങള്‍ പ്രകൃതി നിയമം ആണ് . നിങ്ങള്‍ ധനികര്‍ ആണെങ്കില്‍ ചിലരുടെ വഴികള്‍ നിങ്ങളെ തേടി വരും പണസഞ്ചിയുടെ തൂക്കം കുറയും പോലെ ആ വഴികള്‍ നിങ്ങളില്‍ നിന്ന് അകലും എനിക്ക് അങ്ങനെ ആരെയും കാണേണ്ടി വന്നിട്ടില്ല .
    വഴികള്‍ അവസാനം ആകുമ്പോ നടത്തം ധുഷ്കരമാവും ബലമില്ലാത്ത കാലുകളും കാഴ്ച കുറഞ്ഞ കണ്ണുകളും നടത്തം വിഷമം ആക്കും അപ്പോഴാണ്  മക്കളുടെ വഴി നമുക്കായി തിരിയേണ്ടത് തിരിയല്‍ അല്ല ഒരു കൈപിടിച്ച് നടത്തല്‍ തന്നെ . ചിലര്‍ അവരെ  തനിചാക്കി നടന്നു പോകാറുണ്ട് അപ്പൊ ഒന്നുമാത്രം ഓര്‍ത്താല്‍ മതി ഈ വഴി നീളുന്നത്  ആതേ അവസ്ഥയിലേക്ക്  തന്നെയാണ് .